ഇംഫാല്‍: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിംഗ്സിന്റെ പേരില്‍ അവകാശവാദവുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ വര്ധന്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തേക്കാള്‍ മികച്ച ശാസ്ത്ര തത്വങ്ങള്‍ ഇന്ത്യന്‍ വേദങ്ങളിലുണ്ടെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്സ് പറഞ്ഞിട്ടുണ്ടെന്ന് ഹര്‍ഷ വര്ധന്. ദേശീയ ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രി ഈ അവകാശവാദം ഉന്നയിച്ചത്.
എന്നാല്‍ എവിടെയാണ് ഹോക്കിംഗ്സ് ഇത് പറഞ്ഞതെന്ന ചോദ്യത്തിന് അത് നിങ്ങള്‍ തന്നെ കണ്ടുപിടിക്കൂ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞത്. ഏത് വേദത്തിലാണ് ആപേക്ഷിക സിദ്ധാന്തത്തേക്കാള്‍ മികച്ച ശാസ്ത്ര തത്വങ്ങളെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും മന്ത്രി പറഞ്ഞില്ല. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തണം. മാധ്യമപ്രവര്‍ത്തകര്‍ പരാജയപ്പെട്ടാല്‍ താന്‍ അത് വെളിപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ശാസ്ത്രജ്ഞര്‍ രംഗത്ത് വന്നിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവന വിവരമില്യാമയുടെ അടയാളമാണെന്നും ശാസ്ത്രകാരന്മാര് കുറ്റപ്പെടുത്തി.






