കൊച്ചി: വീട്ടമ്മയെ കൊന്ന് മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് നിറച്ച് കായലില്‍ തള്ളിയ സംഭവത്തില്‍ അപ്രത്യക്ഷയായ മറ്റൊരു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം. സിനിമ, സീരിയല്‍ രംഗത്തെ പ്രമുഖര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്ന നഗരത്തിലെ പ്രമുഖ പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇടുക്കിസ്വദേശിനിയായ ഇവരെ വിദേശത്ത് നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തുന്നതായിട്ടാണ് കേസിലെ ഏറ്റവും പുതിയ
വിവരം. സിനിമാ മേഖലയിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ള ഇവര്‍ ഒരു വസ്ത്രശാല നടത്തിയിരുന്നെന്നും ഇവിടുത്തെ ജോലിക്കാരിയാണ് മരിച്ച ശകുന്തളയുടെ മകള്‍ അശ്വതിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവം നടന്ന് ഏതാനും നാളുകള്‍ക്ക് ശേഷം ഇവരെ കാണാതായിരുന്നു. സംഭവത്തില്‍ കൊച്ചിയിലെ വന്‍കിട ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടോ എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
ശകുന്തളയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കായലില്‍ തള്ളാന്‍ സഹായിച്ചവര്‍ക്ക് പ്രതി സജിത്തുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഇതിനൊപ്പം പെണ്‍വാണിഭവും ക്വട്ടേഷന്‍ ജോലികളും ചെയ്തിരുന്നവരാണെന്നും പോലീസ് കരുതുന്നു. കുമ്പളത്ത് കായലില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലും ഇതേ സംഘമാണോ എന്ന സംശയം പോലീസിനുണ്ട്.
ഉത്തരേന്ത്യക്കാരനായിരുന്നു മരിച്ചത്. കഴിഞ്ഞ നവംബറിലായിരുന്നു യുവാവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തിയത്. പെണ്‍വാണിഭ ഇടപാടിലെ തര്‍ക്കമാകും കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് കരുതുന്നത്.

Comments