
തിരുവനന്തപുരം: അവര്‍ വയല്‍ക്കിളികളല്ല, വയല്ക്കഴുകന്മാരാണെന്ന് മന്ത്രി കെ സുധാകരന്. നിയമസഭയില്‍ ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര നോട്ടീസിന് മറുപടി നല്‍കുമ്പോഴാണ് കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരേ നടക്കുന്ന പ്രതിഷേധത്തെ മന്ത്രി തള്ളിയത്. പ്രതിഷേധിക്കുന്നത് നാട്ടുകാരല്ലെന്നും പുറത്തു നിന്നും വന്നവരാണെന്നും സുധാകരന് പറഞ്ഞു.
വയലിന്റെ പരിസരത്ത് പോലും പോകാത്തവരാണ് സമരക്കാര്‍. അവര്‍ പ്രദേശ വാസികളല്ല. പുറത്തു നിന്നും വന്ന വയല്ക്കഴുകന്മാരാണ്. പ്രദേശത്തെ 60 ഭൂവുടമകളില്‍ 56 പേരും ബൈപ്പാസിന് സ്ഥലം വിട്ടുകൊടുക്കാന്‍ സമ്മതപത്രം ഒപ്പിട്ടിട്ടുണ്ട്. നാലുപേര്‍ക്ക് വേണ്ടി നടത്തുന്ന സമരത്തിനൊപ്പമാണ് പ്രതിപക്ഷം നില്‍ക്കുന്നത്. വികസനവിരുദ്ധര്‍ മാരീചവേഷം പൂണ്ടു വരികയാണ്. അവരെ കണ്ട് ആരും കൊതിക്കേണ്ട. കീഴാറ്റൂര്‍ നന്ദിഗ്രാമല്ല, അവിടെ ഒരു തുള്ളി രക്തം വീഴ്ത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നും സുധാകരന് പറഞ്ഞു.
അതേസമയം സമരം നടത്തിയത് സിപിഎം അംഗങ്ങള്‍ തന്നെയാണെന്നും കഴുകന്മാര് അല്ലെന്നും അടിയന്തിര പ്രമേയ നോട്ടീസ് നല്കിയ വി ഡി സതീശന് വ്യക്തമാക്കിയത്. അവിെട കണ്ടത് വികസന വിരുദ്ധരായ മാരീചന്മാെര അെല്ലന്നും അധികാരത്തിെന്റ പുഷ്പകവിമാനം കയറി സീതെയ തട്ടിെയടുക്കാന് വന്ന രാവണെനയാണ് കണ്ടെതന്നും വിഡി സതീശന് പറഞ്ഞു. സമരപ്പന്തല്‍ കത്തിക്കാന്‍ സിപിഎമ്മിന് അനുവാദം നലകിയത് ആരാണെന്നും ചോദിച്ചത്. പോലീസ് നോക്കി നില്‍ക്കുമ്പോഴാണ് സമരക്കാരുടെ പന്തല്‍ സിപിഎമ്മുകാര്‍ അഗ്നിക്കിരയാക്കിയതെന്നും വിഡി സതീശന് പറഞ്ഞു. എന്നാല്‍ അനുവാദമില്ലാതെയാണ് സമരപ്പന്തല്‍ കെട്ടിയത് എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി.
സമരക്കാര്‍ക്കെതിരേ കേസെടുത്തിട്ടുെണ്ടന്നും പറഞ്ഞു. സംഭവം സഭയില്‍ വന്‍ വിപ്ളവമായി മാറിയതോടെ ബൈപ്പാസുമായി സര്‍ക്കാര്‍ മൂമ്പോട്ട് പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ഭരണപക്ഷം പ്രതിപക്ഷം എന്ന വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വികസനം നാടിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരക്കാര്‍ക്ക് വഴി കൊണ്ടു വരാന്‍ മറ്റൊരിടം സമരക്കാര്‍ക്ക് ബൈപ്പാസിനായി ചൂണ്ടിക്കാണിക്കാന്‍ പറ്റിയിെല്ലന്നും പറഞ്ഞു. കീഴാറ്റൂരില്‍ വയലിലൂടെ തന്നെ വഴിയുണ്ടാകുന്ന പദ്ധതിയോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും സമരക്കാരെ നേരിടുന്ന രീതിയോടാണ് എതിര്‍പ്പെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.






