
ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണിയെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച് സി.പി.എമ്മിനും സി.പി.ഐയ്ക്കും വ്യത്യസ്ത നിലപാടാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടുവെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു. മാണിയെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിന് സി.പി.എം-സി.പി.ഐ കേന്ദ്ര നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
സുധാകര്‍ റെഡ്ഡി, എ. രാജ എന്നീ സി.പി.ഐ നേതാക്കളും സി.പി.എം നേതാവ് എസ്. രാമചന്ദ്രന് പിള്ളയും തമ്മില്‍ എ.കെ.ജി ഭവനിലാണ് കൂടിക്കാഴ്ച നടത്തിയത്. മാണിയെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന തലത്തില്‍ തീരുമാനിക്കുമെന്ന് എസ്.ആര്.പി പറഞ്ഞു. ദേശീയലതലത്തില്‍ തീരുമാനിക്കേണ്ട വിഷയമല്ല ഇതെന്നും എസ്.ആര്.പി വ്യക്തമാക്കി.






