
പട്ന : അമര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. അമര്‍നാഥ് യാത്രയ്ക്കിടെ ഗുജറാത്ത് നിന്നുള്ള ഏഴു തീര്‍ത്ഥാടകര്‍ ജമ്മുകശ്മീരിലെ ആനന്ദ്നാഗില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാരിന്റെ പുതിയ തീരുമാനം.
യാത്രയ്ക്ക് ഒരുങ്ങുന്ന ടൂര്ബസ് ഓപ്പറേറ്റര്‍മാരോട് സര്‍ക്കാര്‍ ഇക്കാര്യം നിര്‍ദേശിച്ചിട്ടുണ്ട്. എട്ടുമാസത്തിനുള്ളില്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിരിക്കണമെന്നും പറയുന്നു. സര്‍ക്കാര്‍ നിര്‍ദേശിച്ച ഉപദേശക സമിതിയാണ് തീര്‍ത്ഥാടകരുടെ സുരക്ഷാ കാര്യങ്ങള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.
ഒരു സാധാരണക്കാരനായ മനുഷ്യന് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റിനായി യാത്രാക്കൂലിയ്ക്കു പുറമേ എങ്ങനെ തുക നല്‍കണമെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഒരു ജാക്കറ്റിന് ചുരുങ്ങിയത് 9000 രൂപയോളം വില വരും. നിയമം പാലിച്ചില്ലെങ്കില്‍ യാത്രാ അനുമതി നല്‍കില്ലെന്ന് സര്‍ക്കാര്‍ ബലംപിടിക്കുന്നതിനാല് ബസ് ഓപ്പറേറ്റര്‍മാരും ആകെ കുഴങ്ങിയിരിക്കുകയാണ്.






