തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്ന മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചരണം. ഇതിനെതിരെ ശോഭനാ ജോര്‍ജ് ഡി.ജി.പിക്ക് പരാതി നല്കി.
താന്‍ സജി ചെറിയാനെ പിന്തുണച്ചതിന്റെ വൈരാഗ്യത്തിലാണ് സൈബര്‍ ആക്രമണമെന്ന് ശോഭനാ ജോര്‍ജ് പറഞ്ഞു. ചെങ്ങന്നൂരിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശോഭനാ ജോര്‍ജ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം തുടങ്ങിയത്.
ചെങ്ങന്നൂരിന്റെ മുന്‍ എം.എല്‍.എയാണ് ശോഭനാ ജോര്‍ജ്. കോണ്‍ഗ്രസില്‍ താന്‍ അവഗണിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് അവര്‍ ഇടതുമുന്നണിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ ചെന്നിത്തിലയാണ് തന്നെ വേട്ടയാടിയതെന്നും പാര്‍ട്ടിയില്‍ മടങ്ങി എത്തിയ തനിക്ക് ചെന്നിത്തല അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നും ശോഭനാ ജോര്‍ജ് ആരോപിച്ചിരുന്നു.






