ഹോളിവുഡിലെ സൂപ്പര്‍ സംവിധായകന് ക്രിസ്റ്റഫര്‍ നോളന് ഇന്ത്യയില്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം മുംബൈയില്‍ എത്തിയത്.
കുടുംബത്തോടൊപ്പം അദ്ദേഹം മുംബൈ വിമാനത്താവളത്തില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും ഇതിനോടകം നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സിനിമയുടെ ഭാവി എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ അദ്ദേഹം പങ്കെടുക്കും. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു ചിത്രം എടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇന്ത്യയിലെത്തിയ നോളന് അമിതാഭ് ബച്ചന്, ഷാരുഖ് ഖാന്, കമല്ഹാസന്, ശ്യാം ബെനഗല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നോളന്റെ ഡന്‍കിര്‍ക്ക് എന്ന ചിത്രം ഇത്തവണത്തെ ഓസ്കാര്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.
നോളന്റെ നിരവധി ചിത്രങ്ങള്‍ ബോളിവുഡിലേക്കും മറ്റുഭാഷകളിലേക്കും മൊഴിമാറ്റിയിട്ടുണ്ട്. ദ ഡാര്‍ക്ക് നൈറ്റ്, ഇന്റര്‍സ്റ്റെല്ലാര്‍, മെമന്റോ, ദ പ്രസ്റ്റീജ്, ബാറ്റ്മാന് ബിഗിന്‍സ്, ഫോളോവിങ്, ഇന്സെപ്ഷന് എന്നിവ ഇന്ത്യയില്‍ അടക്കം ശ്രദ്ധപിടിച്ചുപറ്റിയ നോളന് ചിത്രങ്ങളാണ്.






