
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നോക്കുകൂലി വിവാദം. നടന് സുധീര്‍ കരമനയാണ് നോക്കുകൂലി സംബന്ധിച്ച പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വീടു പണിയ്ക്കായി സാധനങ്ങള്‍ ഇറക്കിയതിനാണ് നോക്കുകൂലി ഈടാക്കിയതെന്നാണ് പരാതി. മൂന്ന് യൂണിയനുകളും നോക്കുകൂലിയായി 25,000 രൂപ വാങ്ങിയെന്ന് സുധീര്‍ കരമന ആരോപിച്ചു.
ഇന്നലെയാണ് ഇതുസംബന്ധിച്ച തര്‍ക്കം ഉണ്ടായത്. വീടു പണിയ്ക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നതിനാണ് നോക്കുകൂലി വാങ്ങിയത്. സാധനം ഇറക്കിയവര്‍ക്ക് 16,000 രൂപ നല്കി. ഇതിനു പുറമേയാണ് നോക്കി നിന്ന യൂണിയന്കാര് 25,000 രൂപ വാങ്ങിയത്.
എന്നാല്‍, പണം വാങ്ങിയതല്ലാതെ ഇവര്‍ സാധനം ഇറക്കി നല്‍കിയില്ലെന്നും സുധീര്‍ കരമന പറയുന്നു.






