ജെയ്പൂര്‍: രാജ്യത്ത് വീണ്ടും അംബേക്കര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം. രാജസ്ഥാനിലെ അക്രോളില് സ്ഥാപിച്ചിരുന്ന ബി.ആര്. അംബേക്കറിന്റെ പ്രതിമയ്ക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. നേരത്തെ ഉത്തര്‍പ്രദേശില്‍ ഭരണഘടന ശില്പിയായ അംബേക്കറുടെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ തന്നെ നത്വാരയിലെ മഹാത്മഗാന്ധിയുടെ പ്രതിമയുടെ തല തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ പശ്ചിമ ബംഗാളില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ പ്രതിമയ്ക്കുനേരെയും ആക്രമണമുണ്ടായിരുന്നു. ജനസംഘ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയും അക്രമികള്‍ അടി്ചു തകര്‍ത്തിരുന്നു.
ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ അവിടെ സ്ഥാപിച്ചിരുന്ന വ്ളാഡിമര്‍ ലെനിന്റെ പ്രതിമ തകര്‍ത്താണ് ഈ സംഭവങ്ങള്‍ക്ക് തുടങ്ങുന്നത്. ഇതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രമുഖരുടെ പ്രതിമകള്‍ക്ക് നേരെയുണ്ടായിരുന്നു.






