കണ്ണൂര്‍: മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍.രാജേഷിന്റെ മൃതദേഹത്തോട് അനാദരവുണ്ടായെന്ന ആരോപണത്തില്‍ കണ്ണൂര്‍ കളക്ടര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പയ്യന്നൂര്‍ തഹസില്‍ദാര്‍ക്കെതിരെയാണ് രാജേഷിന്റെ കുടുംബം ആരോപണവുമായി രംഗത്ത് വന്നത്. ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ മൃതദേഹം വിട്ടു എന്നാണ് ആരോപണം.
മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാന്‍ ഫ്രീസര്‍ സംവിധാനമുള്ള ആംബുലന്‍സ് വേണമെന്ന ആവശ്യം തഹസില്‍ദാര്‍ അവഗണിച്ചെന്നും കണ്ണൂരില്‍ നിന്ന് അനുവദിച്ച ആംബുലന്‍സില്‍ ഫ്രീസര്‍ ഇല്ലായിരുന്നു എന്നാണ് ആക്ഷേപം. ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കണ്ണൂരില്‍ നിന്ന് ചാവക്കാട് വരെ എത്തിച്ച ശേഷം പിന്നീട് റോഡരികില്‍ വെച്ചാണ് മൃതദേഹം ഈ സംവിധാനമുള്ള മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റിയത്.
മൃതദേഹം കണ്ടെത്തിയ ശേഷം പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്ന ശേഷം കളക്ടറുടെ ഉത്തരവനുസരിച്ച് തഹസില്‍ദാരാണ് കാര്യങ്ങളൊക്കെ കൈകാര്യം ചെയ്തത്. സംഭവം വാര്‍ത്തയായതോടെ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കണ്ണൂര്‍ കളക്ടര്‍. ഫ്രീസര്‍ ഉള്ള ആംബുലന്‍സ് ഇല്ലെന്ന വിവരം അറിയിച്ചിരുന്നില്ല എന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
കണ്ണൂര്‍ മീന്‍തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടെ രാജേഷ് ഒഴുക്കില്‍പ്പെട്ട് മരിച്ചത് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. മൂന്നുദിവസം കഴിഞ്ഞാണ് രാജേഷിന്റെ മൃതദേഹം ലഭിക്കുന്നത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ചാവക്കാട് വച്ച് കാര്യങ്ങള്‍ ശരിയല്ലെന്ന് മനസിലായതോടെയാണ് ആംബുലന്‍സില്‍ നിന്ന് മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റിക്കയറ്റിയത്.

Comments