
മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്കു നേരെ ഭര്‍ത്താവിന്റെ ക്രൂരത. മദ്യലഹരിയില്‍ ആയിരുന്ന ഭര്‍ത്താവ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെ താനെയില്‍ നിന്നും ഛത്രപതി ശിവാജി ടെര്‍മിനസിലേക്ക് പോയ ട്രെയിനില്‍ ആണ് സംഭവം.
അംഗപരിമിതരുടെ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തിരുന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് റഫീഷ് ഷെയ്ഖിനെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. ടാക്സി ഡ്രൈവര്‍ ആയ ഇയാള്‍ അമിത മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മര്‍ദ്ദനം നടക്കുമ്പോള്‍ കമ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. സഹയാത്രികരില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ സമയം അംഗപരിമിതനായ ഒരു യാത്രക്കാരന് സുരക്ഷാ ജീവനക്കാരെ വിളിച്ചുവെന്നും വനിതാ കമ്പാര്‍ട്ട്മെന്റില്‍ ആയിരുന്ന ജീവനക്കാരന് ഇവിടേക്ക് വരാന്‍ കഴിഞ്ഞില്ലെന്നും പറയുന്നു. എമര്‍ജെന്‍സി അലറാം മുഴക്കിയെങ്കിലും ആരും എത്തിയില്ല. താന്‍ 90% അംഗപരിമിതനാണ്. അവരുടെ വഴക്കില്‍ ഇടപെട്ടാല്‍ തന്റെ ജീവന് തന്നെ അപകടത്തിലാകുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും ദൃക്സാക്ഷിയായ സമീര്‍ സവേരി പറയുനന്ു.
ട്രെയിന്‍ കുര്‍ല സ്റ്റേഷന് വിട്ടപ്പോള്‍ മുതല്‍ യുവാവ് ഇവരെ ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നു. അക്രമിക്കെതിരെ കൊലപാതക ശ്രമത്തിനും ശാരീരിക ഉപദ്രവത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.






