
കാസര്‍ഗോഡ്: വിരമിച്ച പ്രിന്‍സിപ്പാളിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആദരാഞ്ജലി പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ പുതിയ വിവാദം. നെഹ്റു കോളജ് പ്രിന്‍സിപ്പാള്‍ പി വി പുഷ്പജക്കെതിരെ ജന്മനാടായ പാര്‍ട്ടി കേന്ദ്രത്തിൽ ലഘുലേഖ പുറത്തിറക്കി. പ്രിന്‍സിപ്പാളിനേയും കുടുംബത്തേയും അപമാനിച്ചുകൊണ്ടുള്ള ലഘുലേഖ പുറത്തിറക്കിയതില്‍ സി പി എം നേതൃത്വത്തിനും പങ്കെന്ന് ആരോപണം ഉയർന്നു. ടീച്ചറെയും കുടുംബത്തെയും അപമാനിക്കുന്ന രീതിയിലുള്ള നോട്ടീസ് ജൻന്മനാടയ കൊടക്കാട് ഇന്ന് രാവിലെയാണ് പ്രചരിച്ചത്.
ലാൽ സലാം സഖാക്കളെ എന്ന് തലക്കെട്ടോട് കൂടിയ നോട്ടീസിൽ ടി ച്ചറുടെ അച്ഛനെയും ഭർത്താവിനെയും തരം താഴ്ത്തി കാണിക്കുകയും കള്ള് ഷാപ്പിൽ നിന്ന് കള്ള് കുപ്പിയുമായി അച്ഛന് നൽകുന്ന ആ പെൺകുട്ടി പ്രിൻസിപ്പലായതോടെ നാടിനെയും നാട്ടുകാരെയും മറന്നു പോയതായും ആരോപിക്കുന്നു. നോട്ടീസിൽ വെറും ഒരു പീറ പെണ്ണിന് ഇത്രയേറെ പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കാനുണ്ടായ സഹചര്യത്തിന് അവസരമൊരുക്കിയ എസ്.എഫ്.ഐ പ്രവർത്തകരെയും കുറ്റപ്പെടുത്തുന്നു. കൂടാതെ ടീച്ചർ ജനങ്ങളുടെ മനസ്സിൽ മരിച്ചതായും ആവർത്തിക്കുന്നു.






