തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരുകയാണ്. പത്തു ജില്ലകളില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. വെള്ളം പൂര്‍ണ്ണമായും ഇറങ്ങാന്‍ രണ്ടു ദിവസം കൂടിയെടുക്കുമെന്നാണ് വിവരം.
കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. വയനാട്, ആലപ്പുഴ, ഇടുക്കി, കാസര്‍കോട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്. കടല്‍ക്ഷോഭം രൂക്ഷമായാല്‍ അപകട സാധ്യതാ മേഖലകളില്‍ നിന്ന് മാറി താമസിക്കണം. ചെറിയ വള്ളങ്ങളും മത്സ്യബന്ധന യാനങ്ങളും കെട്ടി സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണം എന്നും നിര്‍ദേശമുണ്ട്.
തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും, കൊല്ലം ആലപ്പാട് മുതല്‍ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതല്‍ അഴീക്കല്‍ വരെയുമാണ് മുന്നറിയിപ്പ്. നാളെ രാത്രി വരെ ഈ ജില്ലകളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
പത്തനംതിട്ടയിലും കോട്ടയത്തും പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളത്തിലാണ്. ആലപ്പുഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. പത്തനംതിട്ടയില്‍ റാന്നി, തിരുവല്ല, ആറന്മുള പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. ഇടുക്കിയില്‍ രാത്രികാല യാത്രകള്‍ക്കും ഖനനത്തിനും നിരോധനം തുടരുന്നുണ്ട്. ആലപ്പുഴയിലും പത്തനംതിട്ടയിലും അതിതീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ മഴക്കെടുതിയും സ്വീകരിക്കേണ്ട മുന്‍കരുതലുകളും ചര്‍ച്ചയായേക്കും. ആറന്മുള ഉള്‍പ്പടെയുള്ള ദുരന്ത ബാധിത മേഖലകളെ സഹായിക്കാന്‍ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചേക്കും.

Comments