
കൊച്ചി: ആര്.സി.സിയിലെ ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിച്ചുവെന്ന വിവാദത്തില്‍ മരണമടഞ്ഞ പെണ്‍കുട്ടിയുടെ രക്തത്തിന്റേയും ശരീര സ്രവങ്ങളുടെയും സാംപികളുള് ശേഖരിച്ചുവയ്ക്കണമെന്ന് ഹൈക്കോടതി. എച്ച്.ഐ.വി ബാധിച്ചുവെന്ന് സംശയമുള്ള പെണ്‍കുട്ടി ഇന്നലെ മരണമടഞ്ഞിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയ്ക്കിടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
മജ്ജയിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പെണ്‍കുട്ടിയെ ആര്.സി.സിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചത്. ഇവിടെ നിന്നും രക്തം സ്വീകരിച്ചതു വഴി പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് നടന്ന വിദഗ്ധ പരിശോധനയില്‍ പെണ്‍കുട്ടിക്ക് എച്ച്ഐവി ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
ചികിത്സയുടെ ഭാഗമായുള്ള പരിശോധയില്‍ എച്ച്ഐവി കണ്ടെത്തിയിരുന്നില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും എച്ച്ഐവി ഉണ്ടായിരുന്നില്ല. നാല് തവണ കീമോ തെറാപ്പി ചികിത്സക്ക് വിധേയയായ പെണ്‍കുട്ടി പല തവണയായി രക്തം സ്വീകരിച്ചിരുന്നു. അഞ്ചാമത്തെ കീമോയ്ക്ക് മുന്നോടിയായി നടത്തിയ രക്തപരിശോധനയിലാണ് എച്ച്ഐവി കണ്ടെത്തിയത്. ഇതോടെ ആര്‍സിസിയുടെ വിശ്വാസ്യത തന്നെ സംശയത്തിന്റെ നിഴലിലായി. ആര്‍സിസിയ്ക്ക് രക്തംനല്‍കിയ ദാതാവില്‍ നിന്നും രക്തം സ്വീകരിച്ചവരും ഭീതിയിലായിരുന്നു.
എന്നാല്‍ ചെന്നൈ റീജണല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചുവെങ്കിലും ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഈ ഫലം പുറത്തുവരാതിരിക്കാന്‍ അധികൃതരുടെ സമ്മര്‍ദ്ദമുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ഇന്നലെ ആരോപിച്ചിരുന്നു.






