ന്യൂഡല്‍ഹി: കത്വവ സംഭവത്തിലെ പ്രതികളെ പിന്തുണച്ച് നടത്തിയ പ്രകടനത്തില്‍ മുന്‍ നിരയില്‍ അണിനിരന്ന സ്ത്രീകളെ വിമര്‍ശിച്ച് കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ ഐ.എ.എസ്. കശ്മീരിലെ കത്വവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച കൊന്ന കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരില്‍ ദേശീയ പതാകയുമേന്തി പ്രകടനം നടന്നിരുന്നു. ഈ പ്രകടനത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നത് സ്ത്രീകളാണ്. ഏറ്റവും മുന്നില്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന ഒരു ബാലികയേയും കാണാം.
കുരുന്ന് ബാലികയെ മൃഗീയമായി പീഡിപ്പിച്ചു കൊന്ന കേസില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി കളക്ടര്‍ ബ്രോയും രംഗത്ത് വന്നത്. ബലാല്‍സംഗികളെ പിന്താങ്ങി പ്രകടനം നടത്തിയവരുടെ മുന്‍ നിരയിലെ സ്ത്രീകളെ ശ്രദ്ധിക്കുക. ഏറ്റവും മുന്നില്‍ മുഷ്ടി ചുരുട്ടി നടക്കുന്ന ഒരു ബാലികയെ കാണുക. ഇവരുടെയൊക്കെ മനസ് പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.






