
കൊച്ചി : പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയ്ക്ക് മകളുടെ മരണശേഷം ലക്ഷങ്ങള്‍ വരുന്ന തുക ലഭിച്ചിരുന്നതായി ജിഷയുടെ സഹോദരി ദീപ. വീടുപണി പൂര്‍ത്തിയായി താമസം മാറുമ്പോള്‍ രാജേശ്വരിയുടെയുടെ കളക്ടറുടെയും പേരിലുള്ള സംയുക്ത അക്കൗണ്ടില്‍ 17 ലക്ഷം രൂപ ഉണ്ടായിരുന്നുവെന്നാണ് മകള്‍ ദീപയില്‍ പറയുന്നത്. എന്നാല്‍, ഇപ്പോള്‍ ഇതില്‍ എത്ര ബാക്കിയുണ്ടെന്ന് തനിക്ക് അറിയില്ലെന്നാണ് രാജേശ്വരി പറയുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ എത്ര രൂപ ഏതൊക്കെ മാര്‍ഗ്ഗത്തില്‍ ചെലവഴിച്ചിട്ടുണ്ടെന്ന് പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തണമെന്നും ആരെങ്കിലും രാജേശ്വരിയെ കബളിപ്പിച്ച് പണം കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് തിരികെ അക്കൗണ്ടില്‍ എത്തിക്കണമെന്നും ഉറ്റവര്‍ ആവശ്യപ്പെടുന്നു.
സുരക്ഷയ്ക്കെത്തിയ പോലീസുകാരിയുടെ സഹോദരിയുടെ പഠനാവശ്യത്തിന് ബാങ്ക് അക്കൗണ്ടു വഴി പണം കൈമാറിയതായാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള ഒരു അഭ്യൂഹം. തിന്റെ വിശ്വസ്തര്‍ പല ഇനത്തില്‍ കൈപ്പറ്റിയ തുകയെ കുറലച്ച് ഇവര്‍ ഇനിയും ആരുടെയും മുന്നില്‍ മനസ്സ് തുറന്നിട്ടില്ല. എന്നാല്‍, സുരക്ഷ ചുമതല ഉണ്ടായിരുന്ന വനിത പോലീസുകാരുടെ സാന്നിധ്യത്തിലാണ് പലരും പണവും ആഭരണങ്ങളുമൊക്കെ കൈപ്പറ്റിയതെന്നാണ് സൂചന.
ജിഷയുടെ അമ്മ രാജേശ്വരിയുടെ ആഡംബര ജീവിതം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇതിനിടെ, ജിഷ പഠിച്ച സ്കൂളിന്റെ യുവജേേനാത്സവ കമ്മറ്റിയ്ക്ക് 5,000 രൂപയുടെ ട്രോഫി നല്കിയതും പേരക്കുട്ടി പഠിക്കുന്ന സ്കൂളിലെ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള കലാപരിപാടികളില്‍ പങ്കെടുത്ത ഓരാ കുട്ടികള്‍ക്കും 500 ഉം 1000 രൂപയൊക്കെ നല്കി സ്നേഹം പ്രകടിപ്പിച്ചതും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.






