താനൂര്‍: സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്യപ്പെട്ട വ്യാജ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങള്‍ക്കെതിരെ നാളെ വ്യാപാരി ഹര്‍ത്താല്‍. മലപ്പുറം ജില്ലയിലാണ് വ്യാപാരികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കശ്മീരിലെ കത്വവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ക്ക് നേരെ നടന്ന വ്യാപക അക്രമത്തില്‍ പ്രതിഷേധിച്ചാണ് നാളത്തെ വ്യാപാരി ഹര്‍ത്താല്‍.
വ്യാജ ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ മലബാര്‍ മേഖലയില്‍ വ്യാപകമായ അക്രമങ്ങള്‍ നടന്നിരുന്നു. മലപ്പുറത്തെ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷന് പരിധികളില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് പൈലറ്റുമാര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ വൈകി പുറപ്പെടുന്ന സാഹചര്യം പോലും ഇന്നത്തെ ഹര്‍ത്താലിലുണ്ടായി.






