
കൊച്ചി: വമ്പന്‍ ക്ലബുകളുടെ കോടിക്കിലുക്കത്തിനു മുന്നിലും കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം കുലുങ്ങിയില്ല. കഴിഞ്ഞ സീസണില്‍ ടീമിനോട് പൂര്‍ണമായും കൂറു കാണിച്ച അപൂര്‍വം താരങ്ങളിലൊരാളായ മിസോറാമില്‍ നിന്നുള്ള ലാല്റുവത്താരയാണ് അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിനൊപ്പം തുടരാന്‍ തീരുമാനിച്ചത്.
മുംബൈ എഫ്സിയില്‍ നിന്നും ജംഷഡ്പൂര്‍ എഫ്സിയില്‍ നിന്നും വന്ന വമ്പന്‍ ഓഫറുകള്‍ തള്ളിയാണ് ഈ സീസണിലും ബ്ലാസ്റ്റേഴ്സിനൊപ്പം തുടരാന്‍ താരം തീരുമാനിക്കുന്നത്. ഇതിലൊരു ക്ലബ് മൂന്നു വര്‍ഷത്തേക്ക് മൂന്നുകോടി രൂപയാണ് ലാല്‍റുവത്താരയ്ക്ക് വാഗ്ദാനം ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. റുവത്താരയെ 25 ലക്ഷം രൂപയ്ക്കാണ് അവസാന സീസണില്‍ ബ്ലാസ്റ്റേഴ്സില്‍ എത്തിച്ചത്. 2021 സീസണ് വരെ €ബില്‍ നിലനിര്‍ത്താനാണ് ബ്ലാസ്റ്റേഴ്സ് കരാറെപ്പിട്ടിരിക്കുന്നത്.






