ചണ്ഡിഗഡ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ പകരം വെയ്ക്കാനാകാത്ത ഓപ്പണറാണ് മുന്‍ താരം വീരേന്ദ്രര്‍ സെവാഗ്. ടെസ്റ്റ് ആയാലും ഏകദിനം ആയാലും ഒരേപോലെ പന്തിനെ ബൗണ്ടറി ലൈന്‍ കടത്തുക എന്ന ആക്രമണോത്സുക ശൈലികൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചത് വീരൂ മാത്രമാണ്. ചെറുകുട്ടികള്‍ മുതല്‍ ആരാധകരുള്ള താരം ഒരിക്കലും അറിഞ്ഞില്ല തനിക്കുള്ള തലമൂത്ത ഒരു ആരാധകനെ.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് ഉപദേശകനായ വീരേന്ദ്രര്‍ സെവാഗിനെ കാണാന്‍ എത്തിയത് 93 കാരനായ ഓംപ്രകാശാണ്. പട്യാലയില്‍ നിന്ന് ചണ്ഡിഗഡ് വരെ യാത്ര ചെയ്താണ് തന്റെ പ്രിയ താരത്തെ കാണാന്‍ തലമൂത്ത ആരാധകന് എത്തിയത്.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് ഉപദേശകനായ വീരേന്ദ്രര്‍ സെവാഗിനെ കാണാന്‍ എത്തിയത് 93 കാരനായ ഓംപ്രകാശാണ്. പട്യാലയില്‍ നിന്ന് ചണ്ഡിഗഡ് വരെ യാത്ര ചെയ്താണ് തന്റെ പ്രിയ താരത്തെ കാണാന്‍ തലമൂത്ത ആരാധകന് എത്തിയത്.

93 കാരനായ ആരാധകനെ കണ്ട് ഞെട്ടിത്തരിച്ചത് സെവാഗ് മാത്രമല്ല പഞ്ചാബ് ടീം ഒന്നടങ്കമാണ്. ഓം പ്രകാശിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച വീരു കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുകയും, ഇരുവരും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. സെവാഗിനൊപ്പം കിങ്സ് ഇലവന് പഞ്ചാബും ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

Comments