
തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്തുനിന്ന് കണ്ടെത്തിയ മൃതദേഹം കാണാതായ ഐറിഷ് യുവതിയുടേതെന്ന് പോലീസ്. ഒരു മാസം മുമ്പ് കാണാതായ ലിത്വാനിയ സ്വദേശിനിയുടേതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസും സ്ഥലത്തെത്തി. മൃതദേഹത്തിലുള്ള വസ്ത്രം ലിഗയുടേതാണെന്ന് സഹോദരി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് ലിഗയുടെ മൃതദേഹം അല്ലെന്നാണ് സഹോദരിയുടെ പ്രതികരണം.
ശാസ്ത്രീയ പരിശോധനകളുടെ ഫലത്തിനുവേണ്ടി കാത്തിരിക്കുകയാണ് പോലീസ്. കൊലപാതകം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നു ഡിസിപി ജി.ജയദേവ് പറഞ്ഞു. മൃതദേഹം ലിഗയുടേതാവാന്‍ സാധ്യത കൂടുതലാണെന്ന് അദേഹം ചൂണ്ടിക്കാട്ടി. പോസ്റ്റമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അതേസമയം വസ്ത്രങ്ങള്‍ ലിഗയുടേതാണെങ്കിലും മൃതദേഹത്തിലുള്ള ജാക്കറ്റും ചെരുപ്പും ലിഗയുടേതല്ലെന്ന് സഹോദരി ഇലീസ് പറയുന്നു. മൃതദേഹത്തിനു സമീപം മൂന്നു സിഗരറ്റ് കൂടുകള്‍, ലൈറ്റര്‍, കുപ്പിവെള്ളം എന്നിവ കണ്ടെത്തിയിട്ടുണ്ട്.
കോവളത്തിനു സമീപം വാഴമുട്ടം കൂനംതുരുത്തിയിലെ കണ്ടല്കാടിനുള്ളലാണ് ഒരു മാസം പഴക്കുമുണ്ടെന്നു കരുതുന്ന മൃതദേഹം കണ്ടെത്തിയത്. ശരീരിത്തില്‍ നിന്നു തലയോട്ടി വേര്‍പെട്ടു മൃതദേഹം കാട്ടുവള്ളിയില്‍ കുരുങ്ങിയ നിലയിലായിരുന്നു. വിദേശികള്‍ ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണു മൃതദേഹത്തില്‍ നിന്നു കണ്ടെത്തിയത്. ഇതാണു ലീഗയാണ് എന്നുള്ള സംശയം ബലപ്പെടാന്‍ കാരണം.
മീന്‍ പീഡിക്കാന്‍ എത്തിയവരാണു മൃതദേഹം ആദ്യം കാണുന്നത്. വിഷാദരോഗത്തിനുള്ള ചികിത്സക്കായിട്ടു കേരളത്തില്‍ എത്തിയ ലീഗ എന്ന വിദേശവനിതയെ ഒരു മാസം മുമ്പായിരുന്നു കോവളത്തെ ചികിത്സകേന്ദ്രത്തില്‍ നിന്നും ക ാണാതായത്. മൃതദേഹത്തിന്റെ പഴക്കം ഒരുമാസമാണെന്നതും ഇതു ലീഗയാണോ എന്ന സംശയം ബലപ്പെടുത്തുന്നു. എന്നാല്‍ ഇതു സ്ഥിരീകരിക്കണം എങ്കില്‍ ഡി എന്‍ എ പരിശോധന നടത്തണം. ഇതിനു മുന്നോടിയായി ഇന്നു പോസ്റ്റമോര്‍ട്ടം നടത്തും. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിമരുന്നു മഫിയയുടെ താവളമാണെന്നും പറയുന്നു. പ്രദേശത്തു നിന്നു മദ്യ കുപ്പികളും കണ്ടെടുത്തു. ഒരു മാസം മുമ്പ് ഇതേ സ്ഥലത്തു നിന്നു മറ്റൊരു സ്ത്രീയുടെ മൃതദേഹവും ലഭിച്ചിരുന്നു.






