
ന്യൂഡല്‍ഹി : മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു. ബി.ജെ.പി എംപി ശത്രുഘ്നന്‍ സിന്‍ഹയുമായി ചേര്‍ന്ന് രൂപവത്കരിച്ച രാഷ്ട്ര മഞ്ചിന്റെ പട്നയിലെ വേദിയില്‍ വച്ചായിരുന്നു സിന്‍ഹയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ്, ആര്.ജെ.ഡി പാര്‍ട്ടി നേതാക്കളും ശത്രുഘ്നന്‍ സിന്‍ഹയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ''എല്ലാ തരത്തിലുമുള്ള പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്ന് താന്‍ 'സന്ന്യാസം' സ്വീകരിക്കുകയാണ്'. ബി.ജെ.പിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു: ഇതായിരുന്നു സിന്‍ഹയുടെ പ്രഖ്യാപനം.
എ.ബി വാജ്പേയ് മന്ത്രിസഭയില്‍ ധനം, വിദേശകാര്യ വകുപ്പുകളാണ് സിന്‍ഹ കൈകാര്യം ചെയ്തിരുന്നത്. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോഡിയ്ക്ക് എതിരെ ശക്തമായ നിലപാടുകളാണ് സിന്‍ഹ സ്വീകരിച്ചിരുന്നത്. മകന് ജയന്ത് സിന്‍ഹ നിലവില്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമാണ്.






