
മാഡ്രിഡ്: സെവിയയെ തകര്‍ത്ത് കോപ്പ ഡെല്‍റെ കിരീടം ബാഴ്സയ്ക്ക്. സെവിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്സലോണ നാലാം തവണ കോപ്പ ഡെല്‍ റെ കിരീടത്തില്‍ മുത്തമിടുന്നത്. ലൂയിസ് സുവാരസിന്റെ ഇരട്ട ഗോള്‍ മികവിലാണ് ഈ സീസണിലെ ആദ്യ കിരീടം ബാഴ്സ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ സുവാരസിന്റെയും മെസിയുടെയും ഗോളുകളില്‍ ബാഴ്സ മൂന്നു ഗോളുകളുടെ ലീഡ് നേടി. 31-ാം മിനിറ്റിലാണ് മെസിയുടെ സൂപ്പര്‍ ഗോള്‍ പിറന്നത്. 52-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ നാലാം ഗോള്‍ അടിച്ചത് ആന്‍ഡ്രേ ഇനിയസ്റ്റയാണ്. 69-ാം മിനിറ്റില്‍ ഫിലിപ്പെ കുടീന്യോയുടെ ഗോളോടെ കോപ്പ ഡെല്‍ റേ കിരീടത്തില്‍ ബാഴ്സ മുത്തമിട്ടു. രണ്ടാം പകുതിയിലും സെവിയന്‍ താരങ്ങളെ നോക്കുകുത്തികളാക്കിയാണ് ബാഴ്സ മുന്നേറിയത്.
5 - Lionel Messi se convierte en el segundo jugador en marcar en cinco finales de Copa del Rey (seis goles), el primero desde Telmo Zarra entre 1942 y 1950 (ocho goles). Emperador. pic.twitter.com/5wYfyhRKg7
— OptaJose (@OptaJose) April 21, 2018






