വിണ്ടും ക്രിക്കറ്റ്-സിനിമ പ്രണയം; ഐ.പി.എല്ലിനു പിന്നാലെ വിവാഹം
വിണ്ടും ക്രിക്കറ്റ്-സിനിമ പ്രണയം; ഐ.പി.എല്ലിനു പിന്നാലെ വിവാഹം
Authored by Web Desk | Last updated: 22 Apr 2018, 8:27 PM | 1 min read
ഇന്ത്യന്‍ യുവതാരം യുസ്വേന്ദ്ര ചഹലും തെന്നിന്ത്യന്‍ താരസുന്ദരി തനിഷ്ക കപൂറും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചെന്നും എത്രയും പെട്ടെന്ന് തന്നെ വിവാഹിതരാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഐ.പി.എല്‍ ടൂര്‍ണമെന്റ് അവസാനിക്കുന്നതിനു പിന്നാലെ ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന. ഐ.പി.എല്ലിനു പിന്നാലെ ആരംഭിക്കുന്ന ഇന്ത്യയുടെ ഇംണ്ട് ടൂറിനു മുന്നേ ഇരുവരും വിവാഹിതരായേക്കുമെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിലവില്‍ ഐ.പി.എല്ലില്‍ ബാംഗ്ലുര്‍ റോയല്‍ ചലഞ്ചേഴ്സ് താരമാണ് യൂസവേന്ദ്ര ചഹല്‍. നേരത്തെ ഇരുവരും ഒരുമിച്ച് പല പൊതുചടങ്ങുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അപ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇരുവരും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.