
ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം അശ്ലീല വെബ്സൈറ്റുകളെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം അശ്ലീല വെബ് സൈറ്റുകളാണെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നത്.
ഇതുകൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാരിനോട് വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് സര്‍ക്കാര്‍ 25 അശ്ലീല വെബ്സൈറ്റുകള്‍ സംസ്ഥാനത്ത് നിരോധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം പിഞ്ചു കുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.






