
തിരുവനന്തപുരം : ഒറ്റ ഫോണ്‍ കോളിലൂടെ കെ.എസ്.ആര്.ടി.സി ബസിനെ 'ചങ്ക്' വണ്ടിയാക്കിയ ആ പെണ്‍കുട്ടിയെ കണ്ടെത്തി. കോട്ടയത്തെ വിദ്യാര്‍ത്ഥിയായ റോസ്മിയാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ആര് എസ് സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേയ്ക്ക് മാറ്റിയതിനെതിരെ പരാതി പറയാന്‍ ഫോണ്‍ വിളിച്ചത്.
ആ ഫോണ്‍വിളി സമൂഹ മാധ്യമങ്ങശില് പ്രചരിച്ചതോടെ പെണ്‍കുട്ടി താരമാകുകയായിരുന്നു. ബസ് ഈരാറ്റുപേട്ട ഡിപ്പോയിലേയ്ക്ക് തിരികെ എത്തി. കെ.എസ്.ആര്.ടി.സി എം.ഡി ടോമിന് ജെ. തച്ചങ്കരിയുടെ നിര്‍ദേശ പ്രകാരം ബസിന് ചങ്ക് എന്ന പേരും നല്കി. പെണ്‍കുട്ടി ഇന്ന് കെ.എസ്.ആര്.ടി.സി എംഡിയെ സന്ദര്‍ശിച്ചു. ഫോണ്‍വിളിയ്ക്ക് സഹായിച്ച കൂട്ടുകാരിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
താന്‍ കെ.എസ്.ആര്.ടി.സിയുടെ വലിയ ഫാനാണെന്നും ബസ് നഷ്ടപ്പെടുമോ എന്ന ഭയത്താലാണ് വിളിച്ചതെന്നും റോസ്മി പ്രതികരിച്ചു. സ്ഥിരം യാത്ര ചെയ്യുന്ന വണ്ടിയാണ് അത്. നല്ല ഓര്‍മ്മകള്‍ ഉള്ളതിനാല്‍ ബന് നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാന്‍ കഴിഞ്ഞില്ല. സംഭാഷണം ഇത്ര വേഗം പ്രചരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും റോസ്മി പറഞ്ഞു.
ആ ഫോണ്‍ വിളി ഇങ്ങനെ:-
'അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സര്. എന്തിനാണ് ആ ബസ് ആലുവയിലേയ്ക്ക് കൊണ്ടുപോയത്? ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്രമാണോ'?
അങ്ങേത്തലയ്ക്കല്‍ അജ്ഞാതയായ ഒരു പെണ്‍കുട്ടി. കോട്ടയം ഈരാറ്റുപേട്ടയില്‍ നിന്നായിരുന്നു ഫോണ്‍വിളി. ഇങ്ങേത്തലയ്ക്കല്‍ ആലുവ കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ സി.ടി ജോണി. ഈ ഫോണ്‍വിളിയാണ് 'ചങ്ക്' വണ്ടിയുടെ പിറവിക്ക് കാരണമായത്.
കെഎസ്.ആര്.ടി.സി എം.ഡി ടോമിന് ജെ .തച്ചങ്കരിയാണ് ആര്.എസ്.സി 140 ന് 'ചങ്ക് ബസ്' എന്നു പേരിട്ടത്. മാതൃകാപരമായി ഫോണ്‍വിളിക്ക് മറുപടി നല്കിയ ജോണിക്ക് കെ.എസ്.ആര്.ടി.സി യുടെ അഭിനന്ദന കത്തും എം.ഡി ഔദ്യോഗികമായി അയച്ചു.






