
തിരുവനന്തപുരം: ഇന്ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്തു നിന്നും ഗുരുവായൂരിലേക്ക് പുറപ്പെടേണ്ട ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ. രാത്രി ഒന്‍പതു മണിയോടെ തിരുവനന്തപുരത്ത് നിന്നും പുറപ്പെടുകയുള്ളൂവെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.
ഈ ട്രെയിന്‍ ഇന്ന് എറണാകുളം ജംഗ്ഷന് വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളുവെന്നും അറിയിച്ചിരിക്കുന്നു. വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍ നിന്നും പുറപ്പെടേണ്ട ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്സ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദു ചെയ്തിരിക്കുന്നതിനാല്‍ രാവിലെ 05:25-ന് എറണാകുളം ജംഗ്ഷനില്‍ നിന്നുമാണ് സര്‍വീസ് ആരംഭിക്കുക. കൂടാതെ പെയറിങ് ട്രെയിനായ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റര്‍സിറ്റി വൈകി എത്തിയതിനാലാണ് ഇന്ന് സര്‍വീസുകളില്‍ മാറ്റം ഏര്‍പ്പെടുത്തിയിരിക്കുന്നത്.






