ആരാധകര്‍ ഒന്നടങ്കം കണ്ണുംനട്ടിരുന്ന പോരാട്ടമായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിങ്സ്-ബംഗളരു റോയല്‍ ചലഞ്ചേഴ്സ് മത്സരം. ഇന്ത്യന്‍ ക്യാപ്റ്റനും-മുന്‍ ക്യാപ്റ്റനും തമ്മിലുള്ള പോര്, തന്ത്രവും-മറുതന്ത്രവും പിച്ചില്‍ നിറയുമെന്ന പ്രതീക്ഷ, എല്ലാത്തിനും പുറമെ കാവേരി പ്രശ്നത്തില്‍ നേര്‍ക്കുനേര്‍ നില്ക്കുന്ന രണ്ടു സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകള്‍. ആകെപ്പാടെ ജഗപൊക!
ആവേശപ്പോരാട്ടത്തില്‍ നായകന്മാരുടെ ഭാര്യമാരും ഗാലറിയില്‍ സന്നിഹിതരായിരുന്നു. ധോണി ഓരോ റണ്‍ നേടുമ്പോഴും ആര്‍പ്പുവിളിയുമായി ഭാര്യ സാക്ഷി ഗാലറിയില്‍ ഉണ്ടായിരുന്നു. കളിയുടെ 19-ാം ഓവറില്‍ സിറാജ് ആണ് ബോള്‍ ചെയ്യാന്‍ എത്തിയത്. ഓവറിലെ സെക്കന്‍ഡ് ലാസ്റ്റ് ബോള്‍ ഗാലറിയില്‍ എത്തിച്ചാണ് സിഎസ്കെയ്ക്ക് അത്യുഗ്രന്‍ ഫിനിഷ് നല്‍കിയത്. എന്നാല്‍ ഈ സമയം വണ്‍ ാേര് സിക്സ് എന്ന് ആര്‍ത്തുവിളിക്കുന്ന സാക്ഷിയുടെ വീഡിയോ ആണ് വൈറലാകുന്നത്. ധോണി സിക്സ് പായിച്ചപ്പോള്‍ വാ പൊത്തി കോഹ്ലിയുടെ ഭാര്യ അനുഷ്ക തലകുനിക്കുകയായിരുന്നു.
ടോസില്‍ ജയം ധോണിപ്പടയ്ക്കായിരുന്നു. ധോണിയുടെ ആദ്യ തന്ത്രം പിഴച്ചുവെന്ന് ആരാധകര്‍ വിധിയെഴുതി കോഹ്ലിപ്പടയുടെ ബാറ്റിങ് വെടിക്കെട്ടോടെ. മാറി മാറി ബൗളന്മാരെ പരീക്ഷിച്ചപ്പോഴും സിഎസ്കെ ഫീല്‍ഡര്‍മാര്‍ക്ക് അധികം പണിയില്ലാലെ ഗാലറിയില്‍ നിന്ന് പന്ത് പെറുക്കിയാല്‍ മതിയായിരുന്നു. ഡിവില്ലിയേഴ്സ്-ഡികോക്ക് കൂട്ടുകെട്ട് കൂറ്റന്‍ സ്കോറിലേക്ക് പായിച്ചു. 205 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി വിജയപ്രതീക്ഷയില്‍ ഇറങ്ങിയ കോഹ്ലിപ്പടയ്ക്ക് അപ്രതീക്ഷിത തോല്‍വിയാണ് തേടിയെത്തിയത്.

Is Sakshi asking One more SIX?!😊
— குரு® (@GuruzTweets) April 25, 2018
#RCBvCSK #WhistlePodu #Dhoni pic.twitter.com/ZiEQYqK3SF
#RCBvCSKsaksh RCBvCSKsaksh said one more six and Dhoni finished the match with six @msdhoni @IPL @AnushkaSharma @ChennaiIPL pic.twitter.com/KFrVtGyisC
— sravan kumar barfa (@SravanBarfa) April 25, 2018

Comments