
ആരാധകരെ ഞെട്ടിച്ച് വീണ്ടും വ്യാജ വിവാഹ വാര്‍ത്ത. നടി ലിജോമോളും കമ്മട്ടിപ്പാടത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടന് ഷാലു റഹീമും വിവാഹിതരായെന്നായിരുന്നു റിപ്പോര്‍ട്ട്. വാര്‍ത്ത പരന്നതോടെ സോഷ്യല്‍ മീഡിയായിലും വാര്‍ത്ത കാട്ടുതീപോലെ പരന്നു.
വാര്‍ത്ത പരന്നതോടെ പ്രതികരണവുമായി ലിജോ മോള് തന്നെ രംഗത്തെത്തി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ലിജോ മോള് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഷാലുവും ഞാനും പ്രണയത്തിലാണ്. അതുകൊണ്ടു തന്നെ ഒളിച്ചു വെയ്ക്കാനും മാത്രം ഒന്നും ഇല്ല. വീട്ടുകാര്‍ക്കും സുഹൃത്തുകള്‍ക്കും ഞങ്ങളുടെ ബന്ധം അറിയാമെന്നും ഇതെന്നും അറിയാതെ ആരോ ഞങ്ങളുടെ സെല്‍ഫി കണ്ടിട്ട് ഞങ്ങള്‍ വിവാഹിതരായി എന്ന വാര്‍ത്ത പരത്തുകയായിരുന്നു.
വീട്ടുകര്‍ക്ക് ഞങ്ങളെ അറിയാം. അതുകൊണ്ട് തന്നെ ഈ ഗോസിപ്പൊന്നും അവര്‍ വിശ്വസിക്കില്ലെന്നും ലിജോ മോള് പറഞ്ഞു. എന്നാല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ലിജോ മോള് പറഞ്ഞു.






