വെടിക്കെട്ട് ബാറ്റ്സ്മാന്മാരുടെ നിരയെന്ന് പേരുകേട്ട ടീമാണ് ബംഗളുരു റോയല്‍ ചലഞ്ചേഴ്സ്. ബ്രണ്ടല് മക്കല്ലം, വിരാട് കോഹ്ലി, എ.ബി. ഡിവില്ലിയേഴ്സ്, ഡി കോക്ക് എന്നിങ്ങനെ നീളുന്നു ഈ നിര. എന്നാല്‍ ഇപ്പോഴിതാ റോയല്‍ ചലഞ്ചേഴ്സ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ടീമില്‍ നിന്ന് പുതിയ വാര്‍ത്ത എത്തിയിരിക്കുന്നത്.
ബംഗളുരു റോയല്‍ ചലഞ്ചേഴ്സ് സൂപ്പര്‍ താരം എ.ബി. ഡിവില്ലിയേഴ്സിന് വൈറല്‍ പനിയാണെന്ന് സ്ഥിരീകരിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ഡിവില്ലിയേഴ്സ് ഇറങ്ങിയിരുന്നില്ല. ഇതോടെ താരത്തിന് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗളുരു റോയല്‍ ചലഞ്ചേഴ്സില്‍ മികച്ച ഫോമിലായിരുന്ന ഡിവില്ലിയേഴ്സ് ആറു മത്സരങ്ങളില്‍ നിന്ന് 280 റണ്‍സ് നേടിയിട്ടുണ്ട്. താരത്തിനു പകരം കൊല്‍ക്കത്തയ്ക്കെതിരെ ന്യൂസിലാന്‍ഡ് താരം ടിം സൗത്തിയാണ് ടീമിലിടം നേടിയിരിക്കുന്നത്.

Comments