
അഹമ്മദാബാദ്: അക്രമം ഭയന്ന് ഉനയില്‍ 450 ദളിതര്‍ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചതിനെ പിന്തുണച്ച് ബി.ജെ.പി എം.പി ഉദിത് രാജ്. ഈ അവസ്ഥയ്ക്ക് കാരണം ദളിതരോട് കാണിക്കുന്ന അനീതിയാണെന്നും ഉദിത് രാജ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. മീശ വച്ചാല്‍ പോലും ദളിതര്‍ ആക്രമിക്കപ്പെടുന്ന കാലമാണ്. ഇതിന് എന്താണ് മറുമരുന്നെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചത്ത പശുവിന്റെ തോലുരിച്ചതിന് 2016ല്‍ ഗോസംരക്ഷക സേന ആക്രമിച്ച യുവാവിന്റെ വീട്ടുകാരടക്കം മോട്ടാ സമാധിയാല ഗ്രാമത്തിലെ ആയിരത്തിലധികം ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി എം.പിയുടെ പ്രതികരണം.
ഹിന്ദു ദൈവങ്ങളെ മേലില്‍ വിശ്വസിക്കില്ലെന്ന് ഗ്രാമവാസികള്‍ പ്രമേയം പാസാക്കി. ഗുജറാത്ത് നിയമമനുസരിച്ച് ബന്ധപ്പെട്ട കളക്ട്റേറ്റില്‍ മതപരിവര്‍ത്തനം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ബാലു സര്‍വിയ, ഭാര്യ കുന്‍വര്‍, മക്കളായ വര്‍ഷം, രമേഷ് എന്നിവരടക്കം പശു സംരക്ഷണ സേനയുടെ ആക്രമണത്തിനിരയായ കുടുംബങ്ങളും ഗ്രാമവാസികളും മതം മാറി.







Comments