തിരുവനന്തപുരം: ചികിത്സയിലിരിക്കെ എച്ച്.ഐ.വി ബാധിച്ചുവെന്ന് സംശയിക്കപ്പെടുന്ന രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആര്.സി.സിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഡയറക്ടര്‍ പോള്‍ സെബാസ്റ്റിയന്. വിന്‍ഡോ പീരിഡില്‍ എച്ച്.ഐ.വി അണുബാധ കണ്ടെത്താന്‍ കഴിയാത്തത് ആര്.സി.സിയുടെ പിഴവല്ല. ശാസ്ത്രത്തിന്റെ പരിമിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകാരോഗ്യ സംഘടനയുടേയും ദേശീയ എയ്ഡ്സ് കണ്ട്രോള് ഓര്‍ഗനൈസേഷന്റേയും നിര്‍ദ്ദേശ പ്രകാരമുള്ള എച്ച്.ഐ.വി പരിശോധനയാണ് ആര്.സി.സിയില്‍ നടക്കുന്നത്. വിന്‍ഡോ പീരിഡിലുള്ള എച്ച്.ഐ.വി അണുബാധ ഈ പരിശോധനയില്‍ കണ്ടെത്താനാകില്ല. ഇത് ആര്.സി.സി പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്നും പോള്‍ സെബാസ്റ്റിയന് പറഞ്ഞു.
എച്ച്.ഐ.വി പരിശോധനയ്ക്ക് കുറെക്കൂടി കൃത്യതയുള്ള ന്യൂ€ിക് ആസിഡ് ടെസ്റ്റ് ആര്.സി.സി പോലുള്ള ആശുപത്രികളില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ എന്‍.എ.ടി പരിശോധനാ സൗകര്യം ലഭ്യമാക്കിയാല്‍ പോലും വിന്‍ഡോ പീരിഡ് ഇപ്പോഴുള്ള മൂന്ന് മാസത്തില്‍ നിന്ന് പതിനഞ്ച് ദിവസമായി കുറയുന്നതല്ലാതെ നൂറ് ശതമാനം സുരക്ഷിതമായ പരിശോധന അല്ലെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് രോഗികളുടെ അഭയവും ആശ്വാസവുമായ ഈ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ അപവാദ പ്രചരണം നടത്തുന്നത് രോഗികളുടെ ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവും തകര്‍ക്കും. അത് തല്‍പ്പര കക്ഷികളുടെ നിക്ഷിപ്ത താല്‍പ്പര്യം സംരക്ഷിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും പോള്‍ സെബാസ്റ്റിയന് പറഞ്ഞു.






