
കോഴിക്കോട്: പേരാമ്പ്ര ചാലിക്കരയിൽ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് തലയോട്ടിയും മറ്റ് അസ്ഥികളും വേർപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അസ്ഥികൂടത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കാണാതായ ചാലിക്കര കാക്കാമാക്കൂൽ മീത്തൽ കുഞ്ഞിക്കണ്ണന്റേതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. അസ്ഥികൂടത്തിന്റെ തിരിച്ചറിയലും മരണകാരണവും കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.






