
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തി വീണ്ടും അഭിഭാഷകരുടെ ഗുണ്ടായിസം. നെയ്യാറ്റിന്‍കര കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ പുറത്താക്കി. കോടതിയുടെ പ്രധാന ഗേറ്റില്‍ നിന്നിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പുറത്താക്കിയത്. മാധ്യമപ്രവര്‍ത്തകരോട് അഭിഭാഷകര്‍ തട്ടിക്കയറി. വിദേശവനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് ചിത്രമെടുക്കാന്‍ ശ്രമിച്ചവരെയാണ് തടഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയിലും മറ്റുപല കീഴ്കോടതികളിലും മാധ്യമ സ്വാതന്ത്ര്യം തടസ്സപ്പെടുത്തി അഭിഭാഷകര്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം വരെ ഉണ്ടായിരുന്നു.
അതിനിടെ, പ്രതികളെ കോടതിയില്‍ ഹാജരാക്കിയ സമയത്ത് പ്രതികളുടെ ബന്ധുക്കള്‍ കോടതിയില്‍ ബഹളം വച്ചു. പ്രതികളെ പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് ആരോപിച്ചായിരുന്നു ബഹളം.





