ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലെ വിവേചനത്തിനെതിരെ പ്രതികരിച്ചവര്‍ അവാര്‍ഡ് തുക തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട സംവിധായകന് ജയരാജിന് മറുപടിയുമായി നടന് അലന്‍സിയര്‍. അവാര്‍ഡ് തുക കൊണ്ടു വരുന്നത് മന്ത്രിയുടെ വീട്ടില്‍ നിന്നല്ലെന്ന് അലന്‍സിയര്‍ പറഞ്ഞു. പുരസ്കാരം വാങ്ങാതെ തലയുയര്‍ത്തി മടങ്ങി പോന്നവര്ക്കൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംയുക്ത പ്രതിഷേധത്തില്‍ നിന്ന് പിന്മാറി. പുരസ്കാരം സ്വീകരിച്ചവരെ അലന്‍സിയര്‍ വിമര്‍ശിക്കുകയും ചെയ്തു. ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും പോര എന്നുള്ളത് ഒരു രോഗമാണ്. അതിന് ചികിത്സ വേണം. അവാര്‍ഡ് ദാന ചടങ്ങ് മറ്റുള്ളവര്‍ ബഹിഷ്കരിച്ചപ്പോള്‍ യേശുദാസും ജയരാജും ചടങ്ങില്‍ പങ്കെടുത്ത് പുരസ്കാരം വാങ്ങിയിരുന്നു.
ദേശീയ പുരസ്കാര ജേതാക്കള്‍ക്ക് രാഷ്ട്രപതി പുരസ്കാരം നല്കുന്ന 64 വര്‍ഷത്തെ പാരമ്പര്യം തെറ്റിച്ച് ഇത്തവണ പ്രധാന താരങ്ങള്‍ക്ക് മാത്രം രാഷ്ട്രപതിയും മറ്റുള്ളവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് പുരസ്കാരം നല്‍കിയത്. താന്‍ ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് രാഷ്ട്രപതി വാര്‍ത്താ വിതരണ മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രാലയം ഇക്കാര്യം പുരസ്കാര ജേതാക്കളെ അറിയിച്ചിരുന്നില്ല. പുരസ്കാരദാന ചടങ്ങ് വിവാദമാക്കിയതിലുള്ള അതൃപത് രാഷ്ട്രപതി ഭവന് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയും ചെയ്തു.






