
ലോകകപ്പ് ഫുട്ബോളില്‍ പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ തിരിച്ചുവരവും അദ്ദേഹത്തിന്റെ ഐക്കോണിക് ‘സിയൂ ’ആഘോഷവും ഏറ്റെടുത്ത് നടി അഞ്ജു കുര്യന്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അഞ്ജു വീഡിയോ പങ്കുവെച്ചത്. സി ആര് 7 ജേഴ്സി അണിഞ്ഞ് കളി ആസ്വദിക്കുന്ന അഞ്ജുവിനെയാണ് വീഡിയോയില്‍ കാണാനാവുക.
ഉസ്ബെക്കിസ്ഥാനെതിരെയുളള മത്സരത്തില്‍ റൊണാള്‍ഡോ ഗോള്‍ നേടിയതിന് പിന്നാലെ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി നടത്തിയ പ്രശസ്തമായ സിയൂ ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഓരോ റൊണാള്‍ഡോ ആരാധകനും സിയൂ വിനായി കാത്തിരുന്ന ആ നിമിഷം ’എന്നാണ് അഞ്ജു കുറിച്ചത്.
ആദ്യ മത്സരത്തിലെ സമനിലയ്ക്ക് ശേഷം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട റൊണാള്‍ഡോ, ഉസ്ബക്കിസ്ഥാനെതിരെ ഇരട്ട ഗോളുകളോടെയാണ് പോര്‍ച്ചുഗലിനെ 5-0 ത്തിന്റെ വിജയത്തിലേക്ക് നയിച്ചത്. ആറാം മിനിറ്റില്‍ തന്നെ കാണികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് റൊണാള്‍ഡോ തന്റെ സിഗ്നേച്ചര്‍ ആഘോഷം പുറത്തെടുത്തിരുന്നു.
മലയാളത്തിലും തമിഴിലും സജീവമായ അഞ്ജു മികച്ചൊരു ഫുട്ബോള്‍ ആരാധിക കൂടിയാണെന്ന് തെളിയിക്കുന്നതാണ് താരത്തിന്റെ പുതിയ വീഡിയോ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഞ്ജുവിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിരവധി റൊണാള്‍ഡോ ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുകളമായെത്തുന്നത്.






