ന്യൂഡല്‍ഹി: ബാഡ്മിന്റെണ്‍ കോര്‍ട്ടില്‍ ഇന്ത്യയിലെ ബദ്ധവൈരികളായാണ് ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് പിവി.സിന്ധുവും വെങ്കല മെഡല്‍ ജേതാവ് സൈന നേഹ്വാളിനേയും ആരാധകര്‍ വിലയിരുത്തന്നത്. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ കടുത്ത പോരാട്ടങ്ങളായി മാറുകയും ചെയ്യുന്നു. ഹൈദരാബാദിലെ ഗോപിചന്ദ് അക്കാദമിയിലേക്ക് സൈന തിരിച്ചെത്തിയെങ്കിലും ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കള്‍ അല്ലെന്ന് പലവട്ടം ഇരുൃതാരങ്ങളും പറഞ്ഞിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ തമ്മില്‍ കിടമത്സരം ആണെന്ന വിവാദങ്ങളോട് സിന്ധുവും സൈനയും ഇവരുടെ കോച്ച് ഗോപിചന്ദും പ്രതികരിച്ചിരിക്കുകയാണ്. സൈന നേഹ്വാളുമായുള്ള ശെവരം കളിക്കളത്തില്‍ മാത്രമാണെന്നും കളത്തിനു പുറത്ത് തങ്ങള്‍ സാധാരണ ആളുകള്‍ തന്നെയാണെന്നും പി.വി. സിന്ധു പറഞ്ഞു. സൈനയുമായി വൈരമുണ്ടെന്ന് ശരി തന്നെ പക്ഷെ അത് കളിക്കളത്തില്‍ ഗുണം ചെയ്യുമെന്നും താന്‍ ജയിക്കാന്‍ ശ്രമിക്കുന്നതുപോലെ തന്നെ സൈനയും ശ്രമിക്കുന്നു അതേ തങ്ങള്ക്കിടയിലുള്ളുവെന്ന് സിന്ധു വ്യക്തമാക്കി.

അതേസമയം മറ്റേതു പ്രതിയോഗിയേയും പോലെ തന്നെയാണു തനിക്കു സിന്ധുവെന്ന് സൈന പറഞ്ഞു. സിന്ധുവിനെ താന്‍ വ്യത്യസ്തയായി കാണാറില്ലെന്നും എല്ലാ കളികളിലും തന്റെ പരതിമിതികള് മെച്ചപ്പെടുത്താന്‍ ശ്രമിക്കാറുണ്ടെന്നും സൈന വ്യക്തമാക്കി. തന്റെ ഏറ്റവും മികച്ച ശിഷ്യകളാണ് ഇരുവരുമെന്ന് കോച്ച് പുല്ലേല ഗോപിചന്ദ് പ്രതികരിച്ചു. രണ്ടുപേരും ബാഡ്മിന്റണിലെ വിലമതിക്കാനാകാത്ത രത്നങ്ങളാണെന്നും ഗോപിചന്ദ് കൂട്ടിച്ചേര്‍ത്തു. ജയവും തോല്‍വിയും ഹൈദരാബാദിലെ അക്കാദമിയില്‍ മാറിമാറി വരുമെന്നും കോച്ച് പറഞ്ഞുവെയ്ക്കുന്നു.

Comments