കണ്ണുര്‍: ജില്ലയില്‍ ഇന്നലെ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവം രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പോലീസ്. എഫ് ഐ ആറില്‍ ഇങ്ങിനെ വ്യക്തമാക്കിയിട്ടില്ലെങ്കിലും സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായിരുന്നു ഷനേജ് വെട്ടേറ്റു മരിച്ച സംഭവമെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് രണ്ടു പാര്‍ട്ടികളും ഇന്ന് മാഹിയിലും കണ്ണൂരിലും ഹര്‍ത്താല്‍ നടത്തുകയാണ്.
മാഹിയില്‍ ഏറെക്കാലമായി സംഘര്‍ഷം നില നില്‍ക്കുകയാണ്. ഇതിന്റെ ബാക്കിപത്രമാണ് അക്രമമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. രണ്ടു കൊലപാതകങ്ങളും ഒരിടത്ത് തന്നെ ആയതിനാല്‍ ഇനിയും സംഘര്‍ഷം പടരാതിരിക്കാന്‍ ശക്തമായ കരുതലാണ് പോലീസ് എടുത്തിരിക്കുന്നത്. ഇതിനൊപ്പം അക്രമവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഹര്‍ത്താലിന്റെയും സംസ്‌ക്കാര നടപടികളുടെയും പശ്ചാത്തലത്തില്‍ സംഘര്‍ഷം വ്യാപിക്കാനിടയുണ്ടെന്ന സൂചനയാണ് പോലീസിന് കിട്ടിയിരിക്കുന്നതും.
ആദ്യം ആക്രമിക്കപ്പെട്ടത് സി.പി.എം. നേതാവും മാഹി മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയില്‍ ആയിരുന്നു. പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ് ബാബു. ഇന്നലെ രാത്രി 9.15ന് വീട്ടിലേക്കു പോകുന്ന വഴിയില്‍ കോറോത്ത ക്ഷേത്രത്തിന് സമീപത്ത് വെച്ച് ബാബുവിനെ ഒരു സംഘമാളുകള്‍ വാഹനത്തില്‍ മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു. വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ സബ് സ്‌റ്റേഷന്‍ റോഡില്‍ വെച്ചായിരുന്നു വെട്ടിയത്. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ ബാബുവിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. കൈയ്ക്കും മുഖത്തുമാണ് ബാബുവിന് വെട്ടേറ്റത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു തല ശരീരത്തില്‍ നിന്നും അറ്റ നിലയിലായിരുന്നു. മാഹിയിലെ കണ്‍വീനറും കെട്ടിട നിര്‍മ്മാണ കരാറുകാരനുമാണ് ബാബു. ഒരു വര്‍ഷം മുമ്പും ബാബുവിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു.
തൊട്ടു പിന്നാലെ തന്നെ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ഷനേജും വെട്ടേറ്റു മരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ ഷനേജിനു വെട്ടേറ്റത് ഇന്നലെ രാത്രി പത്തുമണിയോടെ മാഹി പാലത്തിനടുത്തുവെച്ചായിരുന്നു. കോഴിക്കോട്ടെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരിച്ചത്. മുഖത്തും െകെയ്ക്കും തന്നെയാണ് ഷനേജിനും വെട്ടേറ്റത്. വെട്ടേറ്റ് ഇയാളുടെ കൈ അറ്റിരുന്നു. ഷനേജിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമാര്‍ട്ടത്തിനും ശേഷം 12 മണിയോടെ മൃതദേഹം ഏറ്റുവാങ്ങും. അല്‍പ്പനേരം മോര്‍ച്ചറിക്ക് മുന്നില്‍ വെച്ച ശേഷം വിലാപയാത്രയായി ന്യൂമാഹിയിലേക്ക് കൊണ്ടുപോകും. ബിജെപി ആര്‍എസ്എസ് നേതാക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുന്നുണ്ട്.

Comments