
ബംഗളുരു റോയല്‍ ചലഞ്ചേഴ്സിലെ സഹതാരം സിറാജിന്റെ വീട്ടിലെത്തി നായകന് വിരാട് കോഹ്ലിയും സംഘവും സിറാജിനെയും കുടുംബത്തെയും ഞെട്ടിച്ചിരുന്നു. ഹൈദരാബാദില്‍ സണ്‍റൈസേഴ്സിനെതിരെ ബംഗളൂരുവില്‍ മത്സരം നടന്നപ്പോഴാണ് കോഹ്ലി യുവതാരം സിറാജിന്റെ വീട്ടിലെത്തിയത്.
വിരാജ് കോഹ്ലിക്കും സംഘത്തിനും ഹൈദരാബാദ് ബിരിയാണി നല്‍കിയാണ് സിറാജും കുടുംബവും സ്വീകരിച്ചത്. സിറാജും കുടുംബവും കോഹ്ലിക്കൊപ്പം നില്ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. സിറാജിന്റെ വീട്ടില്‍ നിലത്തിരുന്നു ബിരിയാണി കഴിക്കുന്ന കോഹ്ലിയുടെ ലാളിത്യത്തെ ക്രിക്കറ്റ് ലോകം ഏറെ പ്രശംസിക്കുകയും ചെയ്തു.
എല്ലാത്തിനും ഒടുവില്‍ സിറാജിട്ട ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. കോഹ്ലിയുടെ തോളില്‍ വീണു വിതുമ്പുന്ന സിറാജിന്റെ ചിത്രവും അതിനു സിറാജ് നല്കിയ ക്യാപ്ഷനുമാണ് വികാരഭരിതമാക്കുന്നത്. നന്ദി വിരാട് ഭയ്യാ.., എന്റെ ജീവിതത്തില്‍ ഞാന്‍ സ്വീകരിച്ച ഏറ്റവും വലിയ സമ്മാനം എന്നാണ് സിറാജ് കുറിച്ചിരിക്കുന്നത്.




