മലപ്പുറം: എടപ്പാളില്‍ സിനിമാ തീയറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസിനെതിരെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. വിഷയം കൈകാര്യം
ചെയ്യുന്നതില്‍ ചങ്ങരംകുളം പോലീസിന് വീഴ്ച പറ്റിയെന്ന് സ്പീക്കര്‍. പരാതി ദിവസങ്ങളോളം പൂഴ്ത്തിവയ്ക്കാന്‍ പോലീസിന് എങ്ങനെ ധൈര്യമുണ്ടായി എന്നത് അന്വേഷിക്കണം. നിരുത്തരവാദപരമായ സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും സ്പീക്കര്‍ പറഞ്ഞു. പോലീസിന്
അതേസമയം കേസ് എടുക്കാന്‍ വൈകിപ്പിച്ച എസ്.ഐയ്ക്കെതിരെ കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. എസ്.ഐ കെ.ജി ബേബിക്കെതിരെയാണ് കേസെടുത്തത്. കേസ് എടുക്കാന്‍ വൈകിച്ച് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി വ്യക്തമാക്കി. ഏപ്രില്‍ 18ന് നടന്ന സംഭവത്തില്‍ ഇന്നലെ മാത്രമാണ് കേസെടുത്തത്. ഡി.വൈ.എസ്.പി, എസ്.പി തുടങ്ങിയ ഉദ്യോഗസ്ഥരും പരാതി അറിഞ്ഞിരുന്നു. എന്നാല്‍ നടപടി എടുത്തില്ല. ഉന്നതോദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വന്നേക്കും.
പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരേയും കേസെടുത്തു. സംഭവുമായി ബന്ധമില്ലെന്ന് ആദ്യം പറഞ്ഞ പെണ്‍കുട്ടിയുടെ അമ്മ തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. പ്രതിയുമായി നേരത്തെ ധാരണയുണ്ടാക്കിയ ശേഷമാണ് മകളുമായി സിനിമയ്ക്ക് പോയതെന്ന് ഇവര്‍ സമ്മതിച്ചു. പ്രതിയായ മൊയ്തീന്‍കുട്ടിയുമായി പെണ്‍കുട്ടിയുടെ അമ്മയ്ക്ക് വര്‍ഷങ്ങളായി ബന്ധമുണ്ട്. ഇയാളില്‍ നിന്ന് ഇവര്‍ വന്‍ തോതില്‍ പണമടക്കം പല സഹായങ്ങളും കൈപ്പറ്റിയിട്ടുണ്ട്. ഇതിന് പ്രത്യുപകാരമായാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ വിട്ടുകൊടുത്ത്.






