
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനൊന്നാം എഡീഷന് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മത്സരങ്ങളുടെയും കടുപ്പം ഏറി. ആദ്യഘട്ടം അവസാനിക്കാന്‍ എട്ട് മത്സരങ്ങള്‍ മാത്രം അവശേഷിക്കെ പ്ലേഓഫ് സാധ്യതകള്‍ ഫോട്ടോ ഫിനിഷിലേക്ക് അടുക്കുകയാണ്. അവശേഷിക്കുന്ന അഞ്ച് ടീമികളാണ് രണ്ട് സ്ഥാനങ്ങള്‍ക്കായി പോരാടുന്നത്.
ഡല്‍ഹി ഡയര്‍ ഡെവിള്‍സ് മാത്രമാണ് ഇപ്പോള്‍ ലീഗില്‍ നിന്നും പ്ലേഓഫ് കാണാതെ പുറത്തുപോായിരിക്കുന്നത്. സണ്‍റൈസസ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്സും പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു.12 മത്സരങ്ങളില്‍ നിന്നും ഹൈദരാബാദിന് 18ഉം ചെന്നൈയ്ക്ക് 16 പോയിന്റുമാണുള്ളത്.
12 പോയിന്റുമായി കൊല്‍ക്കത്ത, രാജസ്ഥാന്, പഞ്ചാബ് എന്നിവര്‍ക്കൊപ്പം 10 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മുംബൈയും, ബംഗളൂരുമാണ് തൊട്ടുപിന്നിലുള്ളത്. എന്നാല്‍ നെറ്റ് റണ്റൈറ്റില് ലീഡ് ഉള്ളത് ബംഗളൂരുവിനും മുംബൈയ്ക്കുമാണ്. പഞ്ചാബും രാജസ്ഥാനൂം നെറ്റ് റെണ്റൈറ്റില് പിന്നിലാണ്. ഏറ്റവും മോശം റണ്‍റേറ്റ് പഞ്ചാബിന്റേതാണ്.


