
ന്യൂഡല്‍ഹി : സാമൂഹ്യ മാധ്യമ ഭീമന്മാരായ ഭീമന്മാരായ ഫേസ്ബുക്കിനും ട്വിറ്ററിനും ഒപ്പം ഗൂഗിളിനും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. കഠ്വ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. മുന്‍പ് ഇതുമായി ബന്ധപ്പെട്ട് കോടതി നോട്ടീസ് അയച്ചപ്പോള്‍ കമ്പനികളുടെ ഇന്ത്യന്‍ പ്രതിനിധികള്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. കോടതിയോട് പ്രതികരിക്കാനുള്ള അധികാരം തങ്ങള്‍ക്ക് ഇല്ലെന്നായിരുന്നു അവരുടെ പ്രതികരണം. വിഷയത്തില്‍ മേയ് 29 ന് വീണ്ടും വാദം കേള്‍ക്കും.
കത്വ പെണ്‍കുട്ടിയുടെ പേര് ഉപയോഗിച്ച മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഹൈക്കോടതി 10 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. പെണ്‍കുട്ടിയുടെ പേര് ഉപയോഗിക്കുന്നവര്‍ക്ക് ആറു മാസത്തെ തടവ് ശിക്ഷ ലഭിക്കുമെന്നും ഡല്‍ഹി ഹൈക്കോടതി അറിയിച്ചിരുന്നു.






