
കൊല്‍ക്കത്ത: ഐപിഎല്ലിലെ ജീവന്മരണ പോരാട്ടത്തില്‍ രാജസ്ഥാന് റോയല്‍സിന് ടോസ്. ടോസ് നേടിയ രാജസ്ഥാന് കൊല്‍ക്കത്തയെ ബാറ്റിങ്ങിനയച്ചു. കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ നിലനിര്‍ത്തിയാണ് ഇരു ടീമും നിര്‍ണായക മത്സരത്തിനിറങ്ങുന്നത്.
ഈഡന് ഗാര്‍ഡന്‍സില്‍ നടക്കുന്ന നിര്‍ണായക മത്സരം മഴയുടെ ഭീഷണിയിലാണ്. ഇരു ടീമുകള്‍ക്കും പുറമെ മഴ കളിച്ചാല്‍ അത് കൊല്‍ക്കത്തയ്ക്ക് അനുകൂലമാകും. ഇരുവരും തമ്മില്‍ 15 തവണ ഏറ്റുമുട്ടിയപ്പേ ാള്‍ എട്ടു തവണയും വിജയം കൊല്ക്കത്തയ്ക്കൊപ്പമായുരുന്നു. രാജസ്ഥാന് ഏഴ് തവണയും വിജയിച്ചു. ഇന്നു വിജയിക്കുന്നവര്‍ അടുത്ത ദിവസം ഹൈദരാബാദുമായി രണ്ടാം എലിമിനേറ്റര്‍ കളിക്കും. രണ്ടാം എലിമിനേറ്ററില്‍ വിജയിക്കുന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്സുമായി ഫൈനലില്‍ ഏറ്റുമുട്ടുന്നത്.






