
റിയോ ഡീ ജനീറോ: ഫുട്ബോള്‍ മൈതാനത്തിനപ്പുറം സ്വകാര്യ ജീവിതത്തിലും ആരാധകരെ ഞെട്ടിച്ച് ബ്രസീല്‍ താരം റൊണാള്‍ഡീന്യോ. ഒരേ സമയം രണ്ടു സ്ത്രീകളെ വിവാഹം കഴിക്കാനൊരുങ്ങിയാണ് റൊണാള്‍ഡീന്യോ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
പ്രതിശ്രത വധുക്കളായ പ്രിസില്ല കോയ്ലോയേയും ബേട്രിസ് സൂസയേയും ഓഗസ്റ്റില്‍ റൊണാള്ഡീന്യോയുമായുള്ള വിവാഹം നടക്കും. പ്രിസില്ലയുമാകയി നീണ്ട കാലത്തെ ബന്ധമുണ്ടായിരുന്ന താരത്തിന്റെ ജീവിതത്തിലേക്ക് 2016 ലാണ് ബേട്രിസ് കടന്നുവരുന്നത്. തുടര്‍ന്ന് പ്രിസില്ല ബേട്രിസിനെ അംഗീകരിച്ചതോടെ മൂന്നുപേരും 2016 മുതല്‍ റിയോ ഡീ ജനീറോയില്‍ ഒരുമ്മിച്ച് താമസവും തുടങ്ങിയിരുന്നു.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഇരുവരേയും താരം പ്രോപ്പോസ് ചെയ്തതോടെയാണ് അപൂര്‍വ വിവാഹത്തിന് അരങ്ങൊരുങ്ങിയത്. ഇരുവര്‍ക്കും വിവാഹവാഗ്ദാനമായി മോതിരം സമ്മാനിക്കുകയും ചെയ്തിരുന്നു. റിയോയില്‍ നടക്കുന്ന സ്വകാര്യ ചടങ്ങിലാകും റൊണാള്‍ഡീന്യോ ഇരുവരെയും വിവാഹം ചെയ്യുക. ബ്രസീല്‍ മാധ്യമമായ ഒ ഡിയയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.




