ആരാധകലക്ഷങ്ങളെ ഞെട്ടിച്ച് ഹോട്സ്റ്റാര് വീഡിയോ. രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ഐപഎല്ലിലേക്ക് മടങ്ങിയെത്തിയ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഫൈനലിലെ എതിരാളി ആരാണെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഫൈനലിലെ എതിരാളികളെ പ്രവചിച്ച് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ഹോട്സ്റ്റാറിന്റെ ലീക്കായ വീഡിയോ ക്വാളിഫെയര്‍ മത്സരത്തിനു മുമ്പേ ജയം ആര്‍ക്കെന്ന് വിധിയെഴുതിക്കഴിഞ്ഞിരിക്കുകയാണ്. ഫൈനലില്‍ കൊല്‍ക്കത്ത ആയിരിക്കും ചെന്നൈയുടെ എതിരാളികള്‍ എന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. വീഡിയോ പുറത്തായതോടെയാണ് ഫൈനല്‍ മുന്‍കൂട്ടി ഉറപ്പിച്ചതാണെന്ന് ട്വിറ്ററില്‍ ആരാധകര്‍ വാദം ഉയര്‍ത്തുന്നത്.
കൊല്‍ക്കത്തയ്ക്കും, ചെന്നൈയ്ക്കും ആണ് ആരാധകര്‍ കൂടുതലുള്ളത്. അതിനാല്‍ തന്നെ ഫൈനല്‍ നേരത്തെ ഉറപ്പിച്ച് ചാനല്‍ റേറ്റ് കൂട്ടാനുള്ള തന്ത്രങ്ങളാണ് ഇതെന്ന തരത്തിലും ആരോപണങ്ങള്‍ ഉയരുകയാണ്. രണ്ടാം ക്വാളിഫെയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം. രാത്രി ഏഴിന് ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം. മത്സരത്തില്‍ ജയിക്കുന്നവര്‍ മെയ് 27 ന് മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ചെന്നൈയെ മനരിടും.

Comments