
ശ്രീനഗര്‍: പാകിസ്താന് അധിനിവേശ കശ്മീരില്‍ ലഷ്കറെ തോയിബ ഭീകരര്‍ക്ക് സൈനികര്‍ക്ക് സമാനമായ പരിശീലനം നല്‍കുന്നുണ്ടെന്നും അതിര്‍ത്തിയിലൂടെ ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ സഹായം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്. പാകിസ്താന്റെ ഭാഗത്ത് നിയന്ത്രണ രേഖയ്ക്കു സമീപമാണ് ഈ ക്യാംപ് നടക്കുന്നതെന്നും ഒരു ദേശീയ ചാനല്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
അതിര്‍ത്തി കടക്കുന്നതിനുള്ള പരിശീലനവും ഭീകരര്‍ക്ക് നല്‍കുന്നുണ്ട്. സൈനിക വേഷത്തിലുള്ളവരാണ് പരിശീലനം നല്‍കുന്നത്. ആയുധങ്ങളും വഹിച്ചാണ് ഭീകരര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. നിയന്ത്രണ രേഖയ്ക്ക് സമാനമായ വേലികള്‍ സ്ഥാപിച്ചു അവ തടസ്സമില്ലാതെ മറികടക്കാനുള്ള പരിശീലനവും നല്കുന്നു. പാക് അധീന കശ്മീരില്‍ ഇത്തരത്തില്‍ 10 മുതല്‍ 20 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വീഡിയോ പുറത്തുവിട്ട 'ടൈംസ്നൗ' റിപ്പോര്‍ട്ട് ചെയ്യുന്നു.






