
ഛണ്ഡീഗഡ്: രാജ്യത്ത് എല്ലാവരും ആര്.എസ്.എസില് ചേര്ന്ന് പ്രവര്ത്തിക്കണമെന്നത് നിര്ബന്ധമാക്കണമെന്ന് ഹരിയാന മന്ത്രി അനില് വിജ്. രാജ്യം നേരിടുന്ന പല പ്രശ്നങ്ങള്ക്കും ഇതിലൂടെ പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആര്.എസ്.എസ് ദേശീയ സംഘടനയാണെന്നും അനില് വിജ് പറഞ്ഞു. മുന് രാഷ്ട്രപതി പ്രണബ് മുഖര്ജി ആര്.എസ്.എസ് പരിപാടിയില് പങ്കെടുക്കാന് സമ്മതിച്ചതിന്റെ പശ്ചാത്തലത്തിലാണ് അനില് വിജിന്റെ പ്രതികരണം.
ആര്.എസ്.എസ് പരിപാടിയില് പങ്കെടുക്കാന് സമ്മതം അറിയിച്ച പ്രണബ് മുഖര്ജിയുടെ നിലപാട് അഭിനന്ദനാര്ഹമാണ്. ആര്.എസ്.എസ് ഒരു ദേശീയ സംഘടനയാണ്. അംഗങ്ങളുടെ സ്വഭാവ രൂപീകരണത്തില് മുഖ്യ പങ്ക് വഹിക്കുന്ന സംഘടനയാണ് ആര്.എസ്.എസ്. അതിനാല് രാജ്യത്ത് എല്ലാവരും ആര്.എസ്.എസില് പ്രവര്ത്തിക്കണമെന്നത് നിര്ബന്ധമാക്കണമെന്നും അനില് വിജ് ആവശ്യപ്പെട്ടു.
നിരന്തരം വിവാദ പ്രസ്താവനകള് നടത്തുന്ന നേതാവാണ് അനില് വിജ്. അടുത്തിടെ കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയെ ഇദ്ദേഹം നിപ്പ വൈറസിനോട് ഉപമിച്ചിരുന്നു.







Comments