
ലഖ്നൗ : ഇന്ത്യയില്‍ ടെസ്റ്റ് ട്യൂബ് ശിശു സമ്പ്രദായത്തിന് തുടക്കമിട്ടത് രാമായണ കാലത്തെന്ന കണ്ടെത്തലുമായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിദേഷ് ശര്‍മ്മ. സീതാദേവിലെ ഉഴവുചാലിലെ മണ്കുടത്തില് നിന്നും കണ്ടുകിട്ടിയെന്നാണ് രാമായണം പറയുന്നത്. അതുകൊണ്ടു തന്നെ അന്നത്തെ കാലത്ത് ടെസ്റ്റ്ട്യൂബ് ശിശു സമ്പ്രദായം നിലനിന്നിരുന്നു എന്നല്ലേ ഇതിനര്‍ത്ഥമെന്നും ദിനേഷ് ശര്‍മ ചോദിക്കുന്നു.
പല സാങ്കേതിക വിദ്യകളുടെയും തുടക്കം പുരാണങ്ങളിലും ഇതിഹാസങ്ങളിലുമാണ് എന്നാണ് ദിനേഷ് ശര്‍മ്മയുടെ കണ്ടെത്തല്‍. കുരുക്ഷേത്രയുദ്ധ വിവരം തത്സമയം ഹസ്തിനപുരയില്‍ ധൃതരാഷ്ട്രരെ അറിയിച്ചത് തേരാളിയായിരുന്ന സഞ്ജയനാണ്. അത് 'തത്സമയ വാര്‍ത്താ സംപ്രേക്ഷണ'മാണ്. അങ്ങനെ അല്ലെങ്കില്‍ പിന്നെ എന്താണ് ലൈവ് ടെലികാസ്റ്റ് എന്നാണ് മന്ത്രിയുടെ ചോദ്യം. അന്ധനായ ധൃതരാഷ്ട്രര്‍ കൊട്ടാരത്തിലിരുന്ന് യുദ്ധവിവരങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞത് ശാസ്ത്രത്തിന്റെ വിജയമാണെന്നും സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അത് സാധിച്ചതെന്നും ദിനേഷ് ശര്‍മ്മ പറയുന്നു.






