
റയല് മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ ഫ്രഞ്ച് താരം സിനദിന് സിദാന് ഖത്തര് ദേശീയ ടീമിന്റെ പരിശീലകനായേക്കുമെന്ന സൂചനകള് പുറത്ത്. ഫുട്ബോള് ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു സിദാന്റെ രാജിപ്രഖ്യാപനം. പിന്നാലെ 1573 കോടി രൂപയുടെ കരാറില് സിദാന് ഖത്തര് ടീം തലപ്പത്തേക്ക് എത്തുന്നുവെന്ന റിപ്പോര്ട്ടുകളാണ് പുറത്തെത്തിയത്.
പ്രമുഖ ഈജിപ്ഷ്യന് ബിസിനസുകാരനായ നാഗ്വിബ് സാവ്രിസാണ് ഇതുസംബന്ധിച്ച് സൂചന നല്കിയിരിക്കുന്നത്. നാലു വര്ഷ കരാര് കാലയളവില് വര്ഷം ഏകദേശം 393 കോടി രൂപയാണ് സിദാന് ലഭിക്കുക എന്നാണ് വിവരം. 2022 ഫുട്ബോള് ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്ന ഖത്തര് ടീം ലോകകപ്പില് മികച്ച പ്രകടനം പുറത്തെടുക്കാനാണ് റെക്കോര്ഡ് തുക നല്കിയുള്ള നിര്ണായക നീക്കം എന്നാണ് സൂചന.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തര് ലോകകപ്പിന് നേരിട്ട് യോഗ്യത നേടിക്കഴിഞ്ഞു. എന്നാല് പരിശീക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങളില് മുന് ഫ്രാന്സ് നായകനായ സിദാന്റെയും ഖത്തര് ടീം അധികൃതരുടെയും ഭാഗത്തു നിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. റയല് മാഡ്രിഡിന്റെ പരിശീക സ്ഥാനം ഒഴിയുമ്പോള് നിലവില് മറ്റൊരു ടീമിന്റെയും പരിശീലകനാകാന് തീരുമാനമെടുത്തിട്ടില്ല എന്നായിരുന്നു സിദാന് വ്യക്തമാക്കിയത്.







Comments