
ലക്നൗ : സീതയെ തട്ടിക്കൊണ്ടു പോയത് ശ്രീരാമനെന്ന് ഗുജറാത്തിലെ പാഠപുസ്തകം. ഗുജറാത്ത് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്സ്റ്റ്ബുക്സ് പുറത്തിറക്കിയ 12-ാം ക്ലാസ് പാഠപുസ്തകത്തിലാണ് ഇത്തരം തെറ്റുകള്‍ കടന്നുകൂടിയത്.
സംസ്കൃത സാഹിത്യം പഠിപ്പിക്കുന്നതാണ് ഈ പുസ്തകം. ഒരു സംസ്കൃത പാഠപുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയിലാണ് രാമായണ കഥതന്നെ മാറ്റിയെഴുതിയത്.
ഇന്‍ട്രൊഡക്ഷന്‍ ടു സാന്‍സ്ക്രിറ്റ് ലിറ്ററേച്ചര്‍ എന്ന ബുക്കില്‍ കാളിദാസന്റെ രഘുവംശമാണ് ഒരു പാഠഭാഗം. രാമന് സീതയെ തട്ടിക്കൊണ്ടുപോയതിനേപ്പറ്റി ലക്ഷ്മണന് വിവരിക്കുന്ന എന്നാണ് പരാമര്‍ശം. ഇത്തരം ഗുരുതരമായ വീഴ്ച്ചകള്‍ സംഭവിച്ചതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗുജറാത്ത് സ്റ്റേ് ബോര്‍ഡ് ടെക്സ്റ്റ്ബുക്സ് എക്സിക്യൂട്ടിവ് പ്രസിഡന്റ് ഡോക്ടര്‍ നിധിന് പോത്താനി ഇക്കാര്യത്തെ കുറിച്ച് അറിയില്ല എന്നാണ് ആദ്യം പ്രതികരിച്ചത്. എന്നാല്‍, പരിഭാഷ തെറ്റിയതാണെന്നും ഗുജറാത്തിയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ബുക്കില്‍ ഈ പ്രശ്നമില്ലെന്നും പിന്നീട് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.






