
ഈ രാജ്യത്ത് എത്തുന്നവർ ജാഗ്രതൈ...! ബുർഖ, നിഖാബ്, തൊപ്പികൾ, മുഖംമൂടികൾ, വ്യാജ താടികൾ എന്നിവ ധരിച്ച് ഇവിടേയ്ക്കെത്തിയാൽ 5000 ദിർഹം പിഴയടക്കേണ്ടി വരും.
ഡെന്മാർക്കാണ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡെന്മാർക്കിന്റെ ഈ തീരുമാനത്തെ യു.എ.ഇ എംബസി തങ്ങളുടെ പൗരന്മാരെ അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും. നിയമം ലംഘിക്കുന്നവർക്ക് ആദ്യ മൂന്നു പ്രാവശ്യം 1000 ദിർഹം വീതം പിഴയും നാലാമത്തെ പ്രാവശ്യം ലംഘിച്ചാൽ 10,000 ദിർഹം പിഴയും ഒടുക്കേണ്ടി വരും.






